ക്രൈസ്തവൈറ്റ്മഹാമേള -20XX എന്ന വലിയ ഇലക്ട്രോണിക് ഫ്ലുക്സ് മറൈൻ ഡ്രൈവിൻറെ മുൻവശത്ത് തന്നെ ...
ഇന്നും ഒരു സമ്മേളനം ഉണ്ടോ ശോ........ ?
സ്റ്റെയ്ജിൽ ചോരക്കണ്ണൻ നോർമൻ ഇടറിയ സ്വരത്തിൽ ഗർജ്ജിച്ചു "ആത്മീയത ഒരു ജനതയുടെ ഭാഗീയമായ ആവശ്യം മാത്രമാണ്....സമുധായക്ഷേമം എന്ന സമൂഹനീതി നടപ്പാക്കാൻ നമുക്ക് ആവശ്യം ആണ്‍പിള്ളേരായ അല്മായരെ ആണ്. Vaishnavite-shaivite എന്ന പോലെ ക്രൈസ്തവൈറ്റ് is another reality. We follow Christ with Indian values.. ..അല്ലേ ?? ക്ലെർജി...ക്ലെർജി.... ക്ലെർജി ...!! സഘാവ്നോർമൻ അലറി ..എന്നിട്ട് ഒന്ന് ചുമച്ചിട്ടു നിർത്തി .
അത്രെയും വേണ്ടെന്നു തോന്നിയത് കൊണ്ടാകാം
ചുമൽ അയച്ചു മുന്നോട്ടു നീങ്ങി ഒരു ചെറുപുഞ്ചിരിയോടെ ."സായിപ്പിന്റെ പേരില് നമ്മളുടെ ഇന്ത്യക്കാര് എന്തിനാാാാന്നു അടികൂടുന്നത് ? ..നമ്മുടെ സമുദായം അച്ചന്മാര് ഹൈജാക്ക് ചെയ്ത വിമാനം പോലെയാണല്ലാ ...
ശ്രദ്ധയോടെ കേട്ടുനില്ക്കുന്ന ഒരു കുട്ടം ആളുകളെ വകഞ്ഞു മാറ്റി അവൾ മുന്നോട്ടു പോയി...
എല്ലായിടത്തും നോർമൻ നേതാവിൻറെ ഫ്ലെക്സ് തന്നെ ഫ്ലെക്സ് ...
അവൾ പിന്നെയും നടന്നു നീങ്ങി ...
രാത്രി 10 മണി ആയിന്നു പറയില്ല ഇപ്പൊ .LED ഇട്ടതിനു ശേഷം നല്ല വെളിച്ചമാ ഇവിടെ. അവൾ കൈയിലുള്ള ഐ-ലീഫ് (i -leaf ) നിവര്ത്തി വായിക്കാൻ തുടങ്ങി ഇന്നെങ്ങിലും ഈ ബുക്ക് തീർക്കണം. ബാഗിൽ നിന്നും ടാബ്ലെറ്റ് പുറത്തെടുത്തു ഒരു വശത്ത് ഒതുക്കി വച്ചു .
"കടല വേണോ മേടം ... കടല "
അമ്മിണി തല നോക്കിയപ്പോ Peanut Express സ്റ്റാഫ് ഒരു പയ്യന്... താടി മുടിയും നീട്ടി വളര്ത്തി...ഇടത്തെ കയ്യിൽ മുഴുനീളത്തിൽ പച്ച കുത്തിയിട്ടുണ്ട് ..
ഒരു ഗൌരവഭവത്തോടെ പയ്യന് വീണ്ടും ചോദിച്ചു
ഞാൻ നിന്റെ മേടം ഒന്നുല്ല...അമ്മിണി
കടല വിക്കാൻ വന്ന ചെറുപ്പക്കാരൻ വളരെ ഗൌരവത്തോടെ ..ഹേയ്.ഞാൻ അതൊന്നും ഉദ്ദേശിച്ചില്ല.. ഇങ്ങള് വായിക്കാൻ ഇരിക്കുനത് കണ്ടപ്പോ ഞാൻ വിചാരിച്ചു നിങ്ങള് കടല വങ്ങും എന്ന്.."
കടല വേണം ...പക്ഷെ . എന്റെ പേര് വിളിച്ച മതി..മേടം വേണ്ട.. നമ്മള് സമപ്രായക്കരല്ലേ ?
എന്റെ പേര് അമ്മിണി , ഇന്റെ പേരെന്താ ?
ഗൌരവം വിടാതെ ഒരു ചെറിയ പുഞ്ചിരിയോടെ "ലാസർ "
ഞീ മലയാളിയാ ?
ലാസർ : അതെ ..എനിക്ക് 28 വയസ്സായി
അമ്മിണി കുറച്ചു (വളരെ കുറച്ചു)നാണത്തോടെ : ഒഹ് ..28 വയസ്സയിന്നു കണ്ട പറയൂല...ഞീ പറ...എനക്കെത്ര വയസ്സായി ?
ലാസർ : അതിപ്പോ....
അമ്മിണി: ഞീ പറ ...
ലാസർ : 20 ?
അമ്മിണി ഒരു ചെറു ചിരിയോടെ : ഊഹ് .. ശെരിക്കും അത്രെയുമെ തോന്നുള്ലോ ?? നീ കാരുണ്യവാനാനെന്നു തോന്നുന്നു ..
ലാസർ : അപ്പൊ ശെരിക്കും എത്രയ?
അമ്മിണി: എനിക്ക് ഈ കൊല്ലാവസാനം 23 ആവും..
ലാസർ : പക്ഷെ കണ്ടാൽ പറയൂല ..
ലാസരൈഇ\: പെട്ടെന്ന് ആരോ വിളിച്ചു : ലാസർ തലതിരിച്ചു വിളികേട്ടു :വരുന്നെടാ
അമ്മിണിയോട് : പോയിട്ട് പണിയുണ്ട്..ഇങ്ങള് ഇടെ കൊറച്ചു നേരം ഉണ്ടാവോ ?
അമ്മിണി: ( കുറച്ചു അധികം നാണത്തോടെ.പതുക്കെ .) : കാണും !
ലാസർ : ചിരിച്ചു കൊണ്ട് നടന്നു പോയി
അഴിച്ചു വച്ചിരുന്ന ഐ-ഗ്ലാസ് (i -Glass )അവൾ വേഗം എടുത്തു മുഖത്ത് വച്ച്നടന്നു നീങ്ങുന്ന ലാസറിനെ സ്കാൻ ചെയ്തു.
ഐ-ഗ്ലാസ്സിന്റെ വലത്തേ പ്രൊഫൈൽ സ്പേസിൽ ലാസറിന്റെ വിവരം തെളിഞ്ഞു ..
ഹ്മ്മ്..ചെറുക്കൻ തരക്കേടില്ല... .വരട്ടെ .! അമ്മിണി കരുതി ..
എന്തൊക്കെയോ അച്ലോചിച്ചതിനു ശേഷം ബാഗിൽ നിന്നും ഫ്ലാസ്ക് തുറന്നു ചൂടുള്ള കാപ്പി മൂടിയിൽ ഒഴിച്ച് .കുടിച്ചു തുടങ്ങി ...
ചെറിയ കാറ്റ് വീശുന്നുണ്ട് ..അങ്ങകലെ കുറെ പെണ്‍കുട്ടികള ബോട്ടിൽ ചിരിച്ചു മറിയുന്നുണ്ട് ..Cochin University ആണെന്ന് തോന്നുന്നു...
കൊറച്ചു ആണ്‍ പിള്ളേര് വോളി ബോൾ കളിക്കുന്നു ."കഥകളി കോർണർ " ഫുൾ ആണ്..... ബഹളം തന്നെ ..! ഫുഡ് കോർട്ട് പൂട്ടി ..
എവിടെ നിന്നോ രണ്ടു പേർ അവളുടെ അടുത്ത ബെഞ്ചിൽ വന്നു ഇരുന്നു ഉച്ചത്തിൽ അവിടെ ഇല്ലാത്ത ആരെയോ പറ്റി തർക്കിക്കാൻ തുടങ്ങി ...
രണ്ടു പേരും നല്ല ! ! ഫിറ്റ് ആണ്...!
അമ്മിണിയെ ഇവർ ശ്രദ്ധിക്കുന്നതേ ഇല്ല
കറുത്ത്പോക്കമുള്ളവൻ : പൊലയാടി മോൻ ...ഇന്നെലെയും എന്റെ വീട്ടിലെ വന്നിട്ട് എന്റെ പെങ്ങളുടെ കയ്യിന്നു പുട്ടും ബീഫും വാങ്ങി അടിച്ചിട്ട് പോയി..ഞാൻ ഓളോട് പറഞ്ഞതാ ഇവൻ മൈരനാണ് മൈരനാണ്ന്നു ....ഒള് കേൾക്കേണ്ടേ ??
ഇവനു ഒള്ടെ മേലിൽ ഒരു നോട്ടം ഉണ്ട്...അവള്ക്കും ഈ മൈരനോട് എന്തോ ഉണ്ടുന്നു തോനുന്നു....
നമുക്ക് പറയാനല്ലേ പറ്റു ...അവസാനം ഞാൻ ഓനെ അളിയാന്നു വിളിക്കേണ്ടി വരും,...നോക്കിക്കോ ..
കരച്ചിലിന്റെ വക്കത്തു..തല കുനിച്ചുകൊണ്ട് തുടർന്നു ..
..കഴിഞ്ഞ പ്രാവശ്യം ബോബ്ബന്റെ പ്രശ്നം കഴിഞ്ഞപ്പോഴേ ഞാൻ പറഞ്ഞതാ..നെക്സ്റ്റ് ടൈം ചെക്കനെ ചൂസ് ചെയ്യുമ്പോ സൂക്ഷികനോന്നു . ..
വെളുത്തു കുറിയവൻ (കൈ പൊക്കി കറുത്ത് പോക്കമുള്ളവന്റെ തോളിൽ വച്ച് : എടാ ഞീ പേടിക്കേണ്ട എന്ന നോട്ടത്തോടെ ): നമുക്ക് സാവിത്രിനോട് ഇടപെടാൻ പറയാ...ഒള് നൈസായിട്ടു പറഞ്ഞു ഷെരിയക്കൂൂമ്ംന്നു ..ഒള് പഴയ ബ്രാഹ്മിണ്‍സ്സ് ആണെന്ന് ... നീ ഫ്രീയായി വിട് ബ്രൊ.... നമ്മ ഷെരിയാക്കും നിന്റെ കാര്യം.....! ഐ ഗിവ് മൈ ലൈഫ് ഫോര് യു ബ്രൊ ...നിന്റെ സിസ്റ്റർ ഈസ് മൈ സിസ്റ്റർ ബ്രൊ ..ബ്രൊ നിനക്കറിയോ "ഐ രീല്ലി ലൈക് ഹേർ ബ്രൊ ..." ബ്രൊ ..സീരിയസ് ബ്രൊ ....ഐ ലൈക് ഹേർ ബ്രൊ .....
പിന്നെയും എന്തൊക്കെയോ വെളുത്തു കുറിയവൻ പുലമ്പി.....
കറുത്ത്പോക്കമുള്ളവൻ( ദൂരെ നോക്കി കൊണ്ട് ) : ഒള് കേള്ക്കേണ്ട....പണ്ട് കിട്ടിയത് ഒര്മയില്ലേ...അവള് നിൻറെ സിസ്റ്റർ ആയ ദിവസം ഒര്മയുണ്ടല്ലോ...
ഞീ ഇതെല്ലാം പറയും....നാളെ നോക്കിയാൽ പിന്നെ നിന്നെയും കാണൂല സാവിത്രിനെയും കാണൂല ..
അമ്മിണി അസ്വസ്ഥയായി ....ഒന്ന് സ്വര്യമായി ഇരിക്കാൻ സമ്മതിക്കൂലല്ലോ ..അമ്മൂമ്മ പറഞ്ഞു കേട്ടിടുണ്ട് ...പണ്ട് ഇവിടെ കൊലപാതകികൾ ഉണ്ടായിരുന്നു പോലും...അതും കാശു കൊടുത്താൽ കൊലപാതകം ചെയ്യുന്ന ആളുകള്....
അവരെ ഇപ്പൊ കിട്ടിയിരുന്നെങ്ങിൽ ഇവന്മാരെ കൊല്ലിക്കമായിരുന്നു ...ഹോ ! ശല്യം....
പിന്നെയും തള്ള എന്തൊക്കെയോ പറയുമായിരുന്നു
രാത്രി വന്നാൽ പെണ്‍കുട്ടികളെ RAPE ചെയ്യുമായിരുന്നു പോലും ...
അത് പറയുമ്പോ..അമ്മൂമയുടെ കണ്ണ് നിറയും ....
രാഷ്ട്രീയക്കാര് കാശ് കൊടുത്തു ആളുകളോട് അവരുടെ ചടങ്ങിൽ മുദ്രാവാക്യം വിളിക്കാൻ വരാൻ പറയുമായിരുന്നത്രേ ..
ക്രിമിനൽ കേസിൽ പ്രതികളായ അളുകളെ വീണ്ടും വീണ്ടും ജയിപ്പിച്ചിരുന്ന കാലത്ത് എന്തും നടക്കുമല്ലോ...
സ്ത്രീകൾ പോലും കാശിനു വേണ്ടി വോട്ടവകാശം വിറ്റി രുന്നത്രേ ..ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി..
അവൾ ഐ-ഗ്ലാസിൽ കോണിൽ ശ്രദ്ധിച്ചപ്പോ ..സമയം 12:30
കർത്താവേ ...ലാസ്റ്റ് മേട്രോവും കൂടി പോയാല പിന്നെ സ്റ്റേഷനിൽ കിടക്കേണ്ടി വരും... ഇനി 15 മിനുറ്റും കൂടിയേ ഉള്ളു...
ക്രൈസ്തവൈറ്റ്മഹാമേള -20XX ഫ്ലെക്സ് താണ്ടി അവൾ നടന്നുതുടങ്ങി ..ഇരുട്ടിൽ ..തനിയെ......
സമയം: 12:35 AM സ്ഥലം: കേരളo. YEAR : ???
No comments:
Post a Comment