Tuesday, May 20, 2014

ഒരു മൈരു ഫസ്റ്റ് നൈറ്റ്‌ ( Oru mairu first night)

 "ആരെങ്കിലും കാണും " അവള് പറയുമായിരുന്നു 
അപ്പൊ ഞാൻ പരിഭവത്തോടെ  പറയും "കാണുന്നോരു കാണട്ടെ ...(മൈരു!) "

അവളുടെ മടിയിൽ  ഒന്ന് കിടക്കാൻ ആഗ്രഹം .........അവളുടെ മാറിടത്തിൽ തല ചായ്ക്കാൻ മോഹം...!  അതിൽ കൂടുതലായി പലയിടങ്ങളിൽ പടവലം പോലെ പടർന്നു  കയറാൻ ഒരു അതിമോഹം തകർത്തു കൊണ്ട് അവൾ പറഞ്ഞു 
"അയ്യേ വൃത്തികെട് ....ഇതൊക്കെ ഇപ്പൊ വേണ്ട "

അക്ഷമയോടെ ഞാൻ  ചോദിക്കും
"പിന്നെ എപ്പോഴാണ് ??? (മൈരു ...!!)" 

കല്യാണം കഴിഞ്ഞിട്ട് മതി ....

നീ ....വൈകിട്ട്..ലൈബ്രറിയിൽ വരുമോ ? 

"വന്നിട്ട് എന്തിനാ ? അവിടെയും ഇവിടെയും കൈയ്യിടാൻ അല്ലെ ?"അതൊന്നും ഇപ്പൊ വേണ്ട ...........

അഭിനിവേശത്തോടെ ഞാൻ ചോദിക്കും ...
"പിന്നെ എപ്പോഴാണ് .....??...(മൈര്  ...!!) "എന്നിട്ട്  കെഞ്ചും ..
ഒരു ഉമ്മയെങ്കിലും തരുമോ ?

കുഞ്ഞാടിനെ കണ്ട പന്തകോസ്ത്  പാസ്റ്ററിന്റെ  വല്സല്യഭാവത്തോടെ 

"
വൈകിട്ട് ലൈബ്രറിയിൽ വരുമ്പോ തരാം..! " 

അണ്ടി കണ്ട്രോൾ ചെയ്യാൻ കഴിവുള്ള ഒരു അണ്ട്രോയർ ഉണ്ടായിരുനെങ്ങിൽ ?? മൈരു ...!!

ഒരു പ്രാവശ്യം ഒന്ന് തൊട്ടോട്ടേ  ..പ്ലീസ് ?? പ്ലീസ് ....!!

അതൊന്നും ഇപ്പൊ വേണ്ട...
ഞാൻ പരിഭവിച്ചത് കണ്ടിട്ട് അവൾ പറഞ്ഞു 
"കല്യാണം കഴിഞ്ഞാ പിന്ന എല്ലാം മോനെറെ അല്ലെ ...?? എല്ലാം ഞാൻ തരും...
കണ്ടോ ."
കമ്പി അടിച്ചു നില്ക്കുന്ന എന്നെ ആശ്വസിപ്പിക്കാൻ അവളുടെ വാക്കുകള്ക്ക് കഴിഞ്ഞില്ല....

കല്യാണ  കാർഡു  അയച്ചു തോടങ്ങിയപ്പോഴും ഞാൻ ചോദിച്ചു...
"ഞാൻ അത് ഒന്ന് കണ്ടോട്ടെ ..പ്ലീസ് ...ഇനി നമ്മള് തമ്മിൽ ഇതൊക്കെ വേണോ ?

ഇതൊക്കെ കല്യാണത്തിന് ശേഷം മതി...

"എന്നാൽ ഞാനൊന്ന് തൊട്ടോട്ടെ..."

അതിനു തൊട്ടാൽ മാത്രം പോരല്ലോ..ഹ്മ്മം ....നുള്ളണം പിച്ചണം ..അത് ഞെക്കി പിഴിഞ്ഞാൽ ജ്യൂസ്‌ ഒന്നും വരില്ല...." അവൾ പരിഭവിച്ചു എന്നിട്ട് ഒരു ചെറു പുഞ്ചിരിയോടെ  ..കല്യാണം കഴിയട്ടെ ...!!

കല്യാണം കഴിഞ്ഞാൽ ജ്യൂസ്‌ വരുമായിരിക്കും ..ഞാൻ കരുതി 

ഫസ്റ്റ് നൈറ്റ്‌ തന്നെ നിന്നെ കാര്യം പോക്കാണ് മോളെ......കാമത്തോടെ ഞാൻ അവളെ നോക്കി ചിരിച്ചു..അവൾ പരിഭവം നടിച്ചു .

കുളിക്കുമ്പോൾ  ഞാൻ അവളെ  ഓർത്തു . കല്യാണം കഴിഞ്ഞാൽ അവൾ എനിക്ക് തരാൻ പോകുന്ന സൌഭാഗ്യങ്ങൾ ആലോചിച്ചു ...അവളുടെ നഗ്ന മേനി ഓർത്തു ...വികാരം എന്നെ കീഴടക്കി..!! 
കയ്യില കിട്ടിയാൽ അന്ന് രാത്രി തന്നെ ഇവള് ഇത്രെയ്ക്കും കെട്ടി കാത്തുസൂക്ഷിക്കുന്ന  സാധനം ഞാൻ പിച്ചി ചീന്തും ..
അവൾ കിടക്കയിൽ നിന്നും എഴുനെല്ക്കരുത് ..വേദന കൊണ്ട് അവൾ പുളയണം .. ഒരു അറവുകാരന്റെ മനസ്സാന്നിധ്യത്തോടെ ഞാൻ ഉറപ്പിച്ചു 

"എനിക്ക് ഒരു ഫോട്ടോ തരോ ?"
എന്തിനാ ഫോട്ടോ ? എന്റെ ഫോട്ടോ ഫോണിൽ ഇല്ലേ ? പിന്നെന്തേ ?

അങ്ങനത്തെ ഫോട്ടോ അല്ല.... ഒന്നുമില്ലാത്ത ഫോട്ടോ...!! തരുമോ പ്ലീസ് ?

ഛെ..വൃത്തികേട് ....കല്യാണം കഴിയട്ടെ....അവൾ നാണത്തോടെ 

..ഒലെക്കമെലെ കല്യാണം...
ഇനി എന്ത് ചെയ്യും ...!

ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഞാൻ സ്ഥിരമായി ഉപദേശം തെടാറുള്ള  എന്റെ ആത്മസുഹൃത്ത്‌ ചോട്ടാ പ്രകാശന്റെ നമ്പരിനായി  ഞാൻ ഫോണ്‍ ഉരച്ചു .  ഇത്തരം കാര്യങ്ങളിൽ ചോട്ടയുടെ കരവിരുത് അപാരമാണ്

ഞാൻഹലോ ചോട്ടാ...?

അങ്ങേ തലയ്ക്കൽ ചോട്ടാ : ചോട്ടൻ  നിന്റെ അച്ഛൻ.....എന്താ മൈരാ കാര്യം ?

കാര്യങ്ങൾ ചോട്ടയോടു വിശദീകരിച്ചു ... കാമുകി അവളുടെ ശരീരം അടിയറവു വയ്ക്കതതിലുള്ള ദുഖം ഞാൻ ചൊട്ടയുമായി പങ്കിട്ടു .

ഞാൻ : എടാ..ഞാൻ ഓളോട് കൊറേ ചോദിച്ചു നോക്കി...ഒള് തരുന്നില്ലെടാ ..! കല്യാണം കഴിയട്ടെന്നാ പറയുന്നത് ...

ചോട്ടാ വളരെ ലാഘവത്തോടെ : നീ എന്തൊക്കെ ചെയ്തു ?

ഞാൻകാര്യമായിട്ട് ഒന്നും ചെയ്യാൻ പറ്റിയില്ല... ജസ്റ്റ്‌ ഒന്ന് ടച്ച്‌ ചെയ്തുകൈയിട്ട്  വരുമ്പോഴേക്കും..ഒള് കൈമ്മേൽ കയറി  പിടിക്കും...

ചോട്ടാഉറച്ച സ്വരത്തിൽ):  ഞീ പിടിച്ചു ഞെക്കിയിട്ടുണ്ടാവും എനിക്ക് ഉറപ്പാണ്‌ ..ഇല്ലേ ?

ഞാൻഹേയ് . ഛെ ഛെ ...ഞാൻ ഒന്ന് ടച്ച്‌ ചെയ്തതേ ഉള്ളു....

ചോട്ടാ :  ന്യമറിയത്തെ വെല്ലുന്ന കാരെക്ട്ടർ ആണെന്ന് കാണിക്കാനുള്ള  ഒരു കാൽകുലേടെഡ് ക്രിയേറ്റിവ് അറ്റംറ്റ് ആണ് ഇത് "  ..........ബിച്  !!!" എനി ..വേ  !

(പണ്ട് മുതലേആവേശം വന്നാൽചോട്ടാ ഇംഗ്ലീഷ് മാത്രമേ പറയു ...!)

എടാ....എന്തായാലുംഅവള് നിന്നെ കംബിയടിപ്പിച്ചു അടിപ്പിച്ചു കല്യാണ പന്തൽ വരെ എത്തിച്ചു... ഇനി കല്യാണം വരെ നീ വെയിറ്റ് ചെയ്യ്..അത് കഴിഞ്ഞാൽ പിന്നെ അവള് നിന്ടെ അല്ലെ ? 
വേവോളം കാത്തു നിർത്തിച്ചില്ലേ  ആറുവോളം വെയിറ്റ് ചെയ്യെടാ ..!ടേക്ക് ഇറ്റ്‌ ഈസി മച്ചി ....!നീ കല്യാണ കാര്യങ്ങളിൽ ശ്രദ്ധിക്കു... 

പള്ളിയിൽ  ഇരിക്കുമ്പോഴും ....ബിരിയാണി തിന്നുമ്പോഴും...reception സമയത്തും..എന്റെ മനസ്സിൽ ഒരൊറ്റ വിചാരമേ ഉള്ളു..."ഫസ്റ്റ് നൈറ്റ്‌ " !!
ചോട്ടാ reception സമയത്ത് പതുക്കെ വന്നു പോക്കറ്റിൽ ഒരു പൊതി തിരുകി..."ഡേ ..ഇത് വച്ചോ...ഫസ്റ്റ് നൈറ്റിൽ ഉപകാരപെടും"

 അങ്ങനെ കല്യാണരാത്രി വന്നെത്തി ....അവൾ മുറിയിൽ  എത്തി...!

ചാട്ടയിലെ ബാലൻ K നായരെ പോലെ ഞാൻ അവളുടെ മേല ചാടി വീണു... ഒരു കുഞ്ഞാടിനെ പോലെ അവൾ വഴങ്ങി....അത് ഞാൻ പ്രതീക്ഷിച്ചില്ല..!

ഒരു പത്തു സെക്കന്റ്‌ കൊണ്ട് എന്റെ മല്പിടുതം അവസാനിച്ചു .... വിയര്ത് കുളിച്ച ഞാൻ കട്ടിലിൽ കിതച്ചു കൊണ്ട് ചെരിഞ്ഞു കിടന്നു ...

ഫോണ്‍ വിറച്ചു ...! ചോട്ടയുടെ ടെക്സ്റ്റ്‌  വന്നു കിടപ്പുണ്ട് 

"engane  undu ? pani kazhinjo ?

ഞാൻ റിപ്ലൈ ചെയ്യാൻ പോയില്ല.. (പൂറൻ..പട്ടി പൊലയാടി മോൻ.. ചോട്ടാ ..!! )

ആകെ ഒരു കണ്ഫ്യൂഷൻ ...പണി കഴിഞ്ഞോ ?? അതോ പണി കിട്ടിയോ ??
ഇതായിരുന്നോ കല്യാണം കഴിഞ്ഞാൽ കിട്ടും എന്ന് കരുതിയ സ്വർഗം ?
ഇതിനായിരുന്നോ ഞാൻ ഒരു പട്ടിയെ പോലെ ഇവളുടെ പിന്നാലെ നടന്നത് ???

 10 സെക്കന്റ്‌ കല്യാണത്തിന് മുൻപേ കിട്ടിയിരുന്നെങ്ങിൽ ...???

കൂടെ കിടക്കുന്ന നഗ്നയായ എന്റെ മുൻകാമുകിയെ ഞാൻ അപ്പോഴാണ്‌ ശെരിക്കും കാണുന്നത് എന്ന് എനിക്ക് തോന്നി...

ഇവളാണോ ബൂലോക സുന്ദരി ??
അതുവരെ ഗുരുത്വാകർഷണത്തെ വെല്ലുവിളിച്ചു കൊണ്ട് പപ്പായത്തിന്റെ ഷേപ്പിൽ,ചുരിധാറിന്റെ മറവിൽകാണപെട്ട അവളുടെ സ്തനങ്ങൾമുലക്കച്ച അഴിച്ചപ്പോൾ  ഒരു പടവലം പോലെ താഴോട്ട് തൂങ്ങി ...!!(കല്യാണം കഴിഞ്ഞാൽ വാരി  കോരി എടുക്കേണ്ടി വരും  എന്ന് പറഞ്ഞത് ഇതായിരുന്നോ?)

 ആവശ്യത്തിൽ കൂടുതൽ രോമം(മൈര് ) ഉണ്ടോ എന്ന് ചോട്ടാ സംശയിച്ചത് എത്ര ശെരിയായി ...!(രോമം എന്ന് പറഞ്ഞാല സർവത്ര രോമം...)
കാലിൽ   ഒന്നര ഇഞ്ച് നീളത്തിൽ ചുരുണ്ട് കിടക്കുന്ന രോമം..!! പൊക്കിളിനു ചുറ്റും സൂര്യാകാന്ധി പൂ പോലെ രോമം ! മുഖം വിചാരിച്ചത്ര പോര...കൊറേശ്ശെ മീശയും ഉണ്ട് ..മൂക്കിലും ഉണ്ട് രോമം  ..!

കുടവയറും ഉണ്ട് !..എന്റെ അമ്മ അന്നേ പറഞ്ഞതാ .....എന്റെ അമ്മേ ...!
യാഥാർത്ഥ്യം ഒരു മൂർഖനെ  പോലെ എന്നെ നോക്കി പത്തി വിടർത്തി  ആടി ..

ഏറു കൊണ്ട താറാവിനെ പോലെ  എഴുനേറ്റു മുടിയും കെട്ടി ചുരിധാരും വലിച്ചു കയറ്റിസന്ദർഭത്തിന് ഒട്ടും ചേരാത്ത നാണത്തോടെ ബാത്റൂമിൽ നടന്നു പോകുന്ന എന്റെ മുൻകാമുകിയായ  ഭാര്യയെ നോക്കി ഞാൻ ഒരു ഞെട്ടലോടെ  സത്യം തിരിച്ചറിഞ്ഞു 
"എൻറെ ഭാര്യ ഒരു ചരക്കല്ല ! ".....

യെസ്  . ലേറ്റ് ആയി പോയി ...ഒരു 10 സെക്കന്റ്‌ ലേറ്റ്

ഒരു പത്തു സെക്കൻഡിൽ ഒതുങ്ങിയ എന്റെ പരവേശത്തിൽ പത്തേ  പത്തു സെക്കന്റ് നീണ്ടു നിന്ന എന്റെ ഫസ്റ്റ്  നൈറ്റ്‌  അവസാനിച്ചു ...ഇത് മുൻപേ കിട്ടിയിരുന്നെങ്ങിൽ !!!! 
 ബോധോധയത്തിൽ ഞാൻ അറിയാതെ വീണ്ടും പറഞ്ഞു 
മൈരു ...!!


Wednesday, May 7, 2014

oru mairu kalyaanam (ഒരു മൈരു കല്യാണം)

 800 ഉർപ്യ  ജീനസ് മേടിച്ചു ഇടാൻ ചോദിച്ചാൽ ഒരു ആട്ടു കിട്ടും !
കാനെടയിൽ നിന്നും ആന്റി കൊണ്ട് വന്ന ജീനസ് ആണ്  ആകയുള്ള ഒരു ആശ്വാസം . അത് ലിവൈസ് അല്ല, ഫ്ലയിംഗ് മെഷീൻ  അല്ല ഒരു ഹോക് പോലും അല്ല. ഉറക്കെ നെടുവീര്പ്പ് ഇട്ടുകൊണ്ട്‌ , ജീന്സിന്റെ  ലയ്ബെൽ മറച്ചു കൊണ്ട് ഞാൻ എന്റെ വീതിയ കൂടിയ ബെൽറ്റ്‌ കെട്ടി .  റഫ് ആൻഡ്‌ റ്റഫ്ഫ് എന്നാ പാതി വെന്ത ചോറും ന്യൂ പോർട്ട്‌ ജീൻസ്  എന്ന കഞ്ഞിയും കുടിച്ചു എന്നിലുള്ള ഫാഷൻ പുഴുവിന്റെ ഞാൻ നിലനിർത്തിയിരുന്ന കാലം .

 "8 മണി ആയി കേട്ടോ...ജോള്ളി ചേട്ടൻറെ കല്യാണത്തിന്റെ കുർബാന 9 മണിക്ക് ആണേ " എന്ന വിളിയും കേട്ട് എച്ച് വലിച്ചു നടന്നു, പീളയും  തുടച്ചു ക്ലോക്ക് നോക്കിയപ്പോ മണി കേവലം 7:40 ..! ദേഷ്യത്തോടെ കണ്ണാടിയിലെ പ്രതിബിംബത്തെ നോക്കി ടൂത്ത് ബ്രഷ് ഞാൻ  പല്ലിൽ അമര്ത്തി തേച്ചു തുടങ്ങി ..വേഗത്തിൽ ...

ഞാൻ ആലോചിച്ചു " ഞാൻ എന്ത് മൈരിനാണ് ഈ കല്യാണത്തിന് പോകുന്നത് ? " ഏതു മൈരനാാനു ഈ ജോള്ളി  ചേട്ടൻ ....ജോള്ളി ചേട്ടൻ  പോലും...പേര് കണ്ടില്ലേ ..പന്ന പൂറൻ !!

എന്നെ ബിരിയാണി തീറ്റിക്കണം എന്ന് എന്താണ്  ഇവന് ഇത്ര  വാശി ..." ?

"അരിശം അടക്കാൻ കഴിയാതെ ഞാൻ പല്ല് തേപ്പ് തുടർന്നു 

"ഏതോ ഒരുത്തനു ഒരു കല്യാണം..അതിനു ട്യുഷൻ , സ്കൂൾ, HOMEWORK , കോച്ചിംഗ് ക്ലാസ്സ്‌ ഇതെല്ലം കഴിഞ്ഞിട്ട്  കിട്ടുനത് ഒരു സണ്‍‌ഡേ ആണ്...അന്നും ഒരു കല്യാണം കൂടണം ....ഒന്ടെ അമ്മെന്ടെ പൂൂർ  ...പൊലമൈരൻ ...!!
കല്യാണം കഴിക്കാൻ പോകുന്ന ചെറുക്കനെ ഞാൻ പ്രാകി ...

കൊറേ അമ്മച്ചിമാരുടെ കളിയാക്കലും ...ചില കിളവന്മാരുടെ അനാവശ്യ ഉപെധേശവും കേൾക്കാം  എന്നല്ലാതെ എന്താ ഒരു ഉപകാരം ...

ബിരിയാണിയും  തിന്നു, ഐസ്ക്രീമും  ഗുലാബ് ജാമും കഴിച്ചു വയറും തടവി ഒരു പെരുമ്പാമ്പിനെ പോലെ ഇഴഞ്ഞു വീട്ടിൽ വരുമ്പോ വൈന്നേരം ആവും..പിന്നെയും homework ...നാളെ സ്കൂൾ ...!!

പൂറി  മോനേ ..............എന്നോടിത് വേണോ ?? അവൻ നടയിൽ ഇരുന്ന യേശുവിന്റെ ഫോട്ടോ നോക്കി പല്ല് ഞെരിച്ചു ....

മനസ്സ് ഒന്ന് തണുപ്പിക്കാൻ TV തുറന്നു ...
 അവിടെ ഒരു മുന്നറിയിപ്പാണ് " ഓഫർ തീരാൻ  ഏതാനും ദിവസങ്ങൾ  മാത്രം" പേടി മാറ്റാൻ ചാനൽ മാറ്റി നോക്കിയിട്ടും രക്ഷയില്ല. 
ഏതോ ഒരു ഷർട്ടും പാന്റും ഇട്ടു കൊറേ പുട്ടും പയറും തിന്നു ഞാൻ വീട്ടുകാര്ക്ക് വേണ്ടി കാത്തു ..
ഉടനെ അടുക്കളയില നിന്നും 
" നീ ബസ്സില പൊയ്ക്കോ...ഞങ്ങൾ സ്കൂട്ടെറിൽ അങ്ങ് എത്തി കൊള്ളാം ...."

 സഹികെട്ട് ഞാൻ നടന്നു...

ബസ്‌ ഇറങ്ങി പള്ളിയില ചെന്നപ്പോ...കുര്ബാന തുടങ്ങിയിരുന്നു...

പൊലിസ് കോണ്‍സ്റ്റബിൾ, നേഴ്സ്, ആവശ്യത്തിൽ കൂടുതൽ സ്കൂൾ ടീച്ചർമാർ , ആവശ്യത്തിൽ കുറവ് കോളേജ് അധ്യാപകരും, അനേകം ഗൾഫ്കാരും, അനവധി മുക്കുവരും, ഒട്ടനവധി കുടിയന്മാരും,  ചേർന്ന  ഒരു കർഷകരഹിത സമുദായം.

അങ്ങനെയുള്ള ഒരു സമുദായത്തിലെ ഒരു ശരാശരി  കല്യാണം ..
ചോദ്യങ്ങൾ മുന്നറിയിപ്പുകളും നിറഞ്ഞ ഒരു പള്ളി auditorium.

" വിശുദ്ധ കർത്താവിന്റെ നാമത്തിൽ , പരിശുധാത്മാവിൽ  നിറഞ്ഞു കവിഞ്ഞു ഒഴുകി..."
അച്ഛൻ തുടർന്നു ...

നിറഞ്ഞാൽ പോരെ ?? കവിഞ്ഞു ഒഴുകണോ ? എന്നാ മട്ടിൽ അൾത്താര കുട്ടികൾ  അച്ഛനെ നോക്കി..

മുഖത്തു  അതിവിനയവും , വാക്കുകളിൽ വാൽസല്യത്തിന്റെ അതിപ്രസരവുമായി  അച്ഛൻ തുടർന്ന്..

"ബൈബിളിൽ നമ്മളു വായിച്ചിട്ടില്ലേ ... പ്രാവയിട്ടും തീ ആയിട്ടും വരും ..പേടിച്ചു വിറച്ച ശിഷ്യന്മാരു  മറുഭാഷ സംസാരിക്കാൻ പഠിച്ചത് ഈ പ്രാവിന്റെ വരവോടു കൂടിയാണ് "

ഏതോ ഒരു പ്രാവിനെ പറ്റിയും, അത് നമ്മുടെ വീട്ടിൽ വന്നാൽ  ഉണ്ടാകുന്ന ശക്തിയെ പറ്റിയും ആണ് അച്ഛൻ പറയുന്നത് എന്ന് ധരിച്ചു കൊറച്ചു കുട്ടികൾ മുന്നില് ചമ്രം പടിഞ്ഞിരുന്നു ശ്രദ്ധയോടെ  കേൾക്കുന്നുണ്ട്.

അൾത്താരയുടെ തെക്ക്  വശത്തിരുന്ന TOEFL, IELTS  കോച്ചിങ്ങിന് പോകുന്ന കൊറച്ചു നഴ്സിംഗ് പാസ്സായ പെണ്‍കുട്ടികൾ  ആവേശത്തോടെ ഇത് കേട്ടു  നിന്നു ... ഇംഗ്ലീഷ് എന്ന മറുഭാഷ പഠിക്കണമെങ്കിൽ ഒരു പ്രാവിന്റെ സഹായം തേടാനും ഞാൻ തയ്യാർ എന്ന മട്ടിൽ ...

ഇത് ശ്രദ്ധിച്ച അച്ഛൻ ആവേശത്തോടെ പ്രസംഗം തുടര്ന്നു ..

"അച്ഛൻ പറയുന്നത് കേൾക്കേണ്ടവർ മാത്രം കേള്ക്കട്ടെ... അച്ഛൻ വീണ്ടും ഓർമ്മപെടുത്തുകുയാണ് ...അടുത്ത ആഴ്ച ആണ് കുട്ടികള്ക്കുള്ള കാറ്റികിസം എക്സാം ..എല്ലാ കൊച്ചുമക്കളും നന്നായി പഠിച്ചിട്ടേ വരാാവു .....ലേറ്റ്  കമെഴ്സ്സ് വിൽ  നോട്ട് ബി അല്ലൌവുട് ...കേട്ടല്ലോ . പിന്നെ വന്നു അച്ഛനോട് കമ്പ്ലൈന്റ്റ്റ് ചെയ്തിട്ട് കാര്യമില്ല....അച്ഛനൊന്നും ചെയ്യാൻ പറ്റില്ല....അച്ചനെല്ലാവരും ഒരു പോലെയാണ്..."

സ്വയം അച്ഛൻ എന്ന് വിശേഷിപ്പിക്കുന്ന പള്ളിയിലെ  അച്ഛനെ  കല്യാണം കൂടാൻ വന്ന തീയന്മാർ ആരാധനയോടെ  നോക്കി...

ദുസ്സഹമായ  ചൂടിൽ വിയര്ത് കുളിച്ചു കൊണ്ട് വധുവും വരനും 2 കസേരകളിലായി അച്ഛനെയും നോക്കി ഇരിപ്പുണ്ട് ... പള്ളിയില ഉടനീളം ആളുകൾ വിഷാധഭാവതിൽ കേട്ടുകൊണ്ടിരിക്കുന്നു ..ആര്ക്ക്  വേണ്ടി എന്നാ പോലെ  ഒന്ന് രണ്ടു ഫാൻ അവിടിവിടയായി  കറങ്ങുന്നുണ്ട് .
പുതിയ സാരികളുടെ  രൂക്ഷ ഗന്ധം ...!

വധുവിന്റെ  പിന്നിലിരിക്കുന്ന അമ്മായി അനാവശ്യമായി അധികാരം കാണിക്കാൻ ഇടയ്ക്ക് ഇടെ പെണ്ണിന്റെ സാരീ ശെരിയാക്കുനുന്ന്ട് ..കൂടെ നില്കുന്ന പെണ്ണിന്റെ അമ്മ പിടിക്കാത്ത മട്ടില അമ്മായിയെ നോക്കുന്നുണ്ട്
കൂടെ ഇരിക്കുന്ന വധുവിനെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കാതെ കറുത്ത WEDDING SUIT-ന്ടെ ഉള്ളില വരൻ  വിയർത്തു  കുളിക്കുന്നുണ്ട് ...മുതുകത്തു നിന്നും വയറിൽ നിന്നും ഉള്ള വിയര്പ്പ്,  അയാളുടെ അടിവസ്ത്രത്തിലേക്ക് ചാലുകളായി ഒഴുകി..അസഹ്യമായ ചൂട്, ആരുടെയും മുഖത്ത് ഒരു ചിരി പോലും ഇല്ല.

കുർബാന  ഏതാണ്ട് തീരാറായി ...
ആളുകള കുർബാന സ്വീകരിക്കാൻ ക്യു നിന്ന് തുടങ്ങി ..കുര്ബനയും വാങ്ങിച്ചു തലയും കുനിച്ചു നടന്നു വരുന്ന ചെറുപ്പക്കാർ ഇടങ്ങണ്ണ്‍ കൊണ്ട് ചില പെണ്‍കുട്ടികളെ നോക്കുന്നുണ്ട് ..

കുർബാനയും  കൊടുത്തു അൾത്താരയിലേക്ക് തിരിഞ്ഞു നടക്കുന്ന അച്ഛന്റെ കണ്ണും വെട്ടിച്ചു ചെറുപ്പക്കാര് പിള്ളേര് പള്ളിയില നിന്നും ഇറങ്ങി auditorium ലക്ഷ്യമാക്കി ഓടി ബിരിയാണി ചെമ്പിന്റെ അടുത്ത് പോയി നിന്നു ...

കൂട്ടത്തിൽ  ഞാനും ഇറങ്ങി പോയി എല്ലാവരെയും വീക്ഷിച്ചു കൊണ്ടിരുന്നു

കുര്ബാന തീർന്നു ....ആളുകൾ പള്ളിക്ക് പുറത്തു  ഇറങ്ങി തുടങ്ങി

വിലകൂടിയ കോട്ടൻ സാരികലേക്കാൾ  വിലയ്ക്കനുസരച്ചു തിളങ്ങുന്ന പട്ടു സാരികൾ  ആണ് ഇവിടെ കൂടുതലും ..അനുയൊജ്യമല്ലതെ റബ്ബർ  ചേരിപ്പോ പ്ലാസ്റ്റിക്‌ ചേരിപ്പോ  ആണ് മിക്കവരുടെയും കാലുകളിൽ ...

 മുണ്ടിനു പകരം പാൻറ്സും തിളക്കം കൂടിയ സാറ്റിൻ  ഷർട്ടും  ആണ് കൂടുതൽ. അതിൽ ചില ചെറുപ്പക്കാർക്ക് സ്വര്ണ മാലയും ബ്രിയ്സ്ലെട്ടും ഉണ്ട് . ആവശ്യാനുസരണം വെളുത്ത നിറം കിട്ടിയിട്ടില്ല എന്ന പരാതി കുറെ പേരുടെയെങ്കിലും മുഖത്ത് കാണാം . കുറെ  പ്ലാസ്റ്റിക്‌ കപ്പുകൾ അതിൽ പലനിറത്തിലുള്ള പാനീയങ്ങൾ തൃപ്തിയോടെ വിളമ്പുന്ന ഒരു അമ്മച്ചി.  പട്ടിൽ  പൊതിഞ്ഞ ഒരു സാരീ  അവർ വാരിപോത്തിയിടുണ്ട് ..കുറച്ചു ഭാഗം എളിയിൽ കുത്തിയിട്ടുമുണ്ട് .. കുറച്ചു പായസം അവരുടെ ചെരുപ്പിൽ വീണു 
"പൊള്ളിയ കാൽ  കുടഞ്ഞു കൊണ്ട്....."ചെരുപ്പ് പാഴേതാ ...സാരല്ല..!" എന്ന് പറഞ്ഞു നടന്നു നീങ്ങി.  ദ്രിതിയാൽ  ഓടി വന്ന  മറ്റൊരു സ്ത്രീ  ഒരു  മുഴം മുല്ലപ്പൂ അമ്മച്ചിയുടെ തലയില തിരുകി യിട്ട്  വന്ന വഴി പോയി . 

ആദ്യമായി സാരി  ഉടുത്തതിന്റെ ആഹ്ലാധത്തിൽ ചുരുട്ടി പിടിച്ച കർചീഫ്  കൊണ്ട് വിയര്പ്പ് തുടച്ച്  കൂട്ടമായി പറ്റിപിടിച്ചു നടക്കുന്ന കൌമാരക്കാരികൾ കോണി ഇറങ്ങി വന്നു ബാത്‌റൂമിൽ ഓടികയറി ...

അടുക്കി വച്ച പ്ലാസ്റ്റിക്‌ കസേരകൾ നിരത്തുകയാണ് ചിലര്. അതിൽ ഒരുത്തന്റെ കീശയിൽ നിന്നും കൊറേ ചില്ലറയും  ഒരു പേനയും കൂടത്തിൽ ഒരു പഴ്സും താഴെ പോയി.  ക്ഷേത്രത്തിൽ ഉടച്ച തേങ്ങ പെറുക്കാൻ  വന്ന പിള്ളേരെ പോലെ ചുറ്റും നിന്ന ചെക്കന്മാർ താഴെ വീണ ചില്ലറ പെറുക്കി ഓടിപ്പോയി'. അതിൽ നോട്ടു കിട്ടിയവന്റെ പേര് വിളിച്ചോണ്ട് ഉടമസ്ഥൻ പോരെകെ ഓടി 
"എടാ അത് 100 നൂറിന്റെ നോട്ടാ....നിനക്ക് ഞാൻ വേറെ ചെറിയ നോട്ടു തരാം...എഡാ ഷംജിത്തെ .....മൈരേ...നിക്കാൻ..."
നോട്ടു കിട്ടിയവാൻ പതറാതെ ഓടി ..
കുറെ അധികം ചെറുപ്പകാർ ഒരു സ്മാർട്ട്‌ ഫോണിന്റെ ചുറ്റും ഇരുന്നു ഏതോ ഒരു വീഡിയോ കാണുന്നുണ്ട്....

ഒരു സില്ക്ക് സാരീ ഉടുത്ത സ്ത്രീ ഞാൻ കിണ്ണം കട്ടിട്ടില്ല എന്നാ മട്ടില നില്കുന്ന കൌമാരക്കാരൻ മകനോട്‌
"വച്ചിട്ടുണ്ട് ഞാൻ...വീട്ടിൽ എത്തട്ടെ  .."എനിട്ട്‌ ദേഷ്യത്തോടെ നടന്നു പോയി

മകൻ, നടന്നു പോകുന്ന അമ്മയോട്, ഒച്ചത്തിൽ   : ഞാൻ ഒന്നും ചെയ്തിട്ടില്ലേ...എല്ലാം ഓനാ ..!!"

ചില പൊക്കം കുറഞ്ഞ മെലിഞ്ഞു ഉണങ്ങിയ അമ്മാവന്മാർ ഒറ്റയൊറ്റയായി  പല  തൂണുകളിലായി ചാരി  നിന്നും താഴോട്ട് നോക്കി ബീഡി വലിക്കുനുണ്ട് ..ചിലരുടെ മുണ്ട്  സാരി  പോലെ , ചെരുപ്പുകൾ  മറച്ചു കൊണ്ട്, നിലത്തു ഇഴയുന്നു..മറ്റു ചിലർ,  ഒരു പള്ളിപരിസരത്തിനു അനുയോജ്യമായ രീതിയിൽ,എന്നാൽ കൊറച്ചു ധിക്കാരപൂർവം തന്നെ,  മുണ്ട് മടക്കി കുത്തിയിട്ടുണ്ട്‌ .

സ്റ്റേജ് -ന്ടെ  പുറകിൽസാരി മാറുന്ന  പെണ്ണിനോട് ഒരു മുന്നറിയിപ്പ്,TV ക്കാര് വരാൻ സമയമായി "

"ഇതിന്റെ കഴുത്ത് കാണിച്ചു വച്ചിരിക്കുനത് കണ്ടില്ലേ ..ഞാൻ അന്നേ പറഞ്ഞതാ ബാബു വേണ്ടാന്നു ?"...

 "സമയം ആയി വേഗം വാ " " ഗ്ലാടിസേച്ചി  എടേ ??"

  "എടി  വല്ലതും കഴിക്കു...അല്ലെങ്ങിൽ തല  കറങ്ങി വീഴും"

ഭക്ഷണത്തിന്റെ കര്യെല്ലാം റെഡി ആയിനാ  ? അച്ഛനും പാർട്ടിയുംഎത്തനായ് കേട്ടാ ...

എടാ..മുണ്ട് ഉടുക്കുമ്പോ ലൈറ്റ് കളർ ജെട്ടി  ഇടണേ അല്ലെങ്ങിൽ വീഡിയോല് തെളിയും.എടാ മുണ്ട് അഴിയുമോ ?
ടെൻഷൻ ഉണ്ടാ ? ഓരോന്ന് അടിക്കണാ ?

കുട്ട്യോള് കയിചിട്ടില്ല .."ഗ്ലാടിസേച്ചി  എടേ ??"

 "ഗ്ലാടിസേച്ചി  എടേന്ന്  ??"

അല്ല....നിക്ക്മോനെ  ...എന്നെ അറിയോ നീ ? എവിടെ അറിയാൻ അല്ലെ ?

ശബ്ദകോലാഹലത്തിനിടയിൽ  അവ്യക്തമായ ഒരു വികാരം എന്നെ കീഴടക്കിയത്  ഞാൻ അറിഞ്ഞില്ല ... 

ആരോ വിളിച്ചു  പറയുന്നത് എനിക്കു കേൾക്കാം ..

"എടാ..എടാ ..ആരോ അവിടെ തല ചുറ്റി വീണു കേട്ടോ..." നെറ്റിയില നിന്നും ചോര വരുന്നുണ്ട്....

എടാ..ഇത് നമ്മുടെ മാഷ്ന്റെ മോനെല്ലേ ???

പിടിക്ക് പിടിക്ക് ...തണലത്തു മാറ്റി കിടത്താം 

നീ പോയി ഒരു ഗ്ലാസ്‌ വെള്ളം എടുത്തോണ്ട് വാ "

ഒരു ബിരിയാണി  കഴിച്ചാൽ ഇവന്റെ ക്ഷീണം ഒക്കെ മാറും..പാവം ..!!


ഒരു മൈരു കല്യാണം ...!!!